സംസ്ഥാനത്ത് ജൂലൈ 20 മുതൽ ലോറി സമരം
Wednesday, July 18, 2018 4:05 AM IST
പാലക്കാട്​: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​​ ലോറി ഉടമകൾ ഈ മാസം 20 മുതൽ സമരത്തിലേക്ക്. സമരം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കും. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്​പോർട്ട്​ കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ ലോറി ഉടമകൾ അഖിലേന്ത്യ തലത്തിൽ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക്​ ലോറി സമരത്തിന്​ പിന്തുണ പ്രഖ്യാപിച്ചാണ്​​ സംസ്​ഥാനത്ത്​ ജൂലൈ 20 മുതൽ ചരക്ക്​ വാഹനങ്ങൾ സർവീസ്​ നിർത്തുന്നത്.​ സ്​റ്റേറ്റ്​ ലോറി ഓണേഴ്​സ്​ ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ധന ടാങ്കറുകൾ, ഗ്യാസ്​ ടാങ്കറുകൾ, ഓക്​സിൻ വാഹനങ്ങൾ, തപാൽവാഹനങ്ങൾ തുടങ്ങിയവയെ സമരത്തിന്‍റെ ആദ്യഘട്ടത്തിൽ ഒഴിവാക്കിയിട്ടുണ്ട്. ഏകദേശം മൂന്ന്​ ലക്ഷത്തോളം ചരക്ക്​ വാഹനങ്ങൾ ജൂലൈ 20ന്​ സംസ്​ഥാനത്ത്​ സർവീസ് നിർത്തിവെക്കുമെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.