മാറ്റങ്ങൾ വി​വ​രാ​വ​കാ​ശ നി​യ​മത്തെ ഉപയോഗ്യശൂന്യമാക്കും: രാഹുൽ ഗാന്ധി
Thursday, July 19, 2018 2:42 PM IST
ന്യൂ​ഡ​ൽ​ഹി: വി​വ​രാ​വ​കാ​ശ നി​യ​മം ഭേ​ദ​ഗ​തി​ക്കു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തെ എ​ല്ലാ ഇ​ന്ത്യ​ക്കാ​രും എ​തി​ർ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ൽ കൊ​ണ്ടു​വ​രാ​നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ നി​യ​മ​ത്തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കു​മെ​ന്നും രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു.

എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും സ​ത്യം അ​റി​യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ സ​ത്യ​ത്തെ മൂ​ടി​വ​യ്ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മം. അ​ധി​കാ​ര​ത്തി​ലു​ള്ള​വ​രെ ജ​ന​ങ്ങ​ൾ ചോ​ദ്യം ചെ​യ്യ​രു​തെ​ന്ന​താ​ണു ബി​ജെ​പി​യു​ടെ ന​യം. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളെ എ​ല്ലാ​വ​രും എ​തി​ർ​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

2005ലെ ​വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി വി​വ​രാ​വ​കാ​ശ ഭേ​ദ​ഗ​തി ബി​ല്ല്-2018 അ​വ​ത​രി​പ്പി​ക്കാ​നാ​ണ് നീ​ക്കം. സംസ്ഥാന​ങ്ങ​ളി​ലേ​യും കേ​ന്ദ്ര​ത്തി​ലേ​യും വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ ശ​മ്പ​ളം, കാ​ലാ​വ​ധി എ​ന്നി​വ​യി​ലെ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭേ​ദ​ഗ​തി​ക​ളാ​ണ് വ​രു​ത്തു​ന്ന​ത്. ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ കാ​ലാ​വ​ധി​യും ശ​മ്പ​ള​വും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ക്കു​മെ​ന്നാ​ണ് പു​തി​യ ഭേ​ദ​ഗ​തി പ​റ​യു​ന്ന​ത്.

പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ഴ​ക്കാ​ല സ​മ്മേ​ള​ന​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന ബി​ല്ലു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​തു​മു​ണ്ട്. പേ​ഴ്സ​ണ​ൽ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണു ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.