സംസ്ഥാനത്ത് ലോറി സമരം തുടങ്ങി
Friday, July 20, 2018 7:05 AM IST
പാലക്കാട്​: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​​ സംസ്ഥാനത്ത് ചരക്ക് ലോറി ഉടമകൾ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം തുടങ്ങി. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്​പോർട്ട്​ കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ ലോറി ഉടമകൾ അഖിലേന്ത്യ തലത്തിൽ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക്​ ലോറി സമരത്തിന്​ പിന്തുണ പ്രഖ്യാപിച്ചാണ്​​ സംസ്​ഥാനത്ത്​ ഇന്നു മുതൽ ചരക്ക്​ വാഹനങ്ങൾ സർവീസ്​ നിർത്തുന്നത്.​

ഇന്ധന ടാങ്കറുകൾ, ഗ്യാസ്​ ടാങ്കറുകൾ, ഓക്​സിൻ വാഹനങ്ങൾ, തപാൽവാഹനങ്ങൾ തുടങ്ങിയവയെ സമരത്തിന്‍റെ ആദ്യഘട്ടത്തിൽ ഒഴിവാക്കിയിട്ടുണ്ട്. ഏകദേശം മൂന്ന്​ ലക്ഷത്തോളം ചരക്ക്​ വാഹനങ്ങൾ സംസ്​ഥാനത്ത്​ സർവീസ് നിർത്തിവെക്കുമെന്നാണ് സൂചന. സമരം നീണ്ടുപോയാൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.