തൃശൂരിൽ വീട് തകർന്ന് അച്ഛനും മകനും മരിച്ചു
Friday, July 20, 2018 8:25 AM IST
തൃശൂർ: പു​തു​ക്കാ​ട് അ​ള​ഗ​പ്പ​ന​ഗ​ർ എ​രി​പ്പോ​ട് വീ​ട് ത​ക​ർ​ന്നു വീ​ണ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. ചേ​ന​ക്ക​ൽ അ​യ്യ​പ്പ​ൻ (70) മ​ക​ൻ ബാ​ബു (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പുലർച്ചെ ആ​റോ​ടെ​യാ​ണ് വീ​ട് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത് അയൽക്കാരുടെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ന്ന​ത്. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

അയൽക്കാർ പുലർച്ചെ എ​ന്തോ ത​ക​ർ​ന്നു വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യെ​ങ്കി​ലും വീ​ട് ത​ക​ർ​ന്ന​ത് ശ്ര​ദ്ധ​യി​ൽപ്പെട്ടിരുന്നില്ല. വെളിച്ചം വീണ ശേഷമാണ് വീ​ട് ത​ക​ർ​ന്ന​ത് കാ​ണു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ശോചനീയ അവസ്ഥയിലായിരുന്ന ഓ​ടു​മേ​ഞ്ഞ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു വീഴുകയായിരുന്നു. കനത്ത മഴയിൽ വീ​ട് ന​ന​ഞ്ഞു കു​തി​ർ​ന്ന​താ​വാം തകർന്നു വീഴാൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചോർന്നൊലിക്കുന്ന ഭാഗമെല്ലാം പടുത ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.