ജനാധിപത്യത്തിന് ഇന്ന് സുപ്രധാന ദിനം: പ്രധാനമന്ത്രി
Friday, July 20, 2018 8:39 AM IST
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്ര മോദി സർക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയം ലോക്സഭ ഇന്ന് പരിഗണിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

എല്ലാ അംഗങ്ങളും അവസരത്തിനൊത്ത് ഉയർന്ന് ക്രിയാത്മകവും തടസങ്ങളില്ലാത്തതുമായ ചർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൻഡിഎ സർക്കാർ ഭരണഘടനയോടും ജനങ്ങളോടും പ്രതിജ്ഞാബദ്ധമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

നാ​​​​​​​ല​​​​​​​ര വ​​​​​​​ർ​​​​​​​ഷം പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യ ന​​​​​​​രേ​​​​​​​ന്ദ്ര​​​മോ​​​​​​​ദി സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നെ​​​​​​​തി​​​​​​​രായ ആ​​​​​​​ദ്യ അ​​​​​​​വി​​​​​​​ശ്വാ​​​​​​​സ പ്ര​​​​​​​മേ​​​​​​​യ​​​​​​​മാ​​​​​​​ണ് ഇന്ന് ലോക്സഭ പരിഗണിക്കുന്നത്. അതേസമയം, ലോക്സഭയിൽ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍ഡിഎയ്ക്കുള്ളതിനാല്‍ അവിശ്വാസം പാസാകാനിടയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.