ബിജെപിക്ക് തിരിച്ചടി: വോട്ടെടുപ്പിൽനിന്നു ശിവസേന വിട്ടുനിൽക്കും
Friday, July 20, 2018 11:03 AM IST
ന്യൂ​ഡ​ൽ​ഹി: അ​വി​ശ്വാ​സ​പ്ര​മേ​യം നേ​രി​ടു​ന്ന ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി. എ​ൻ​ഡി​എ​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന അ​വി​ശ്വാ​സ​പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കും. ശി​വ​സേ​ന അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ഉ​ദ്ധ​​വ് താ​ക്ക​റെ പാ​ർ​ട്ടി എം​പി​മാ​ർ​ക്ക് ന​ൽ​കി. ഇ​തോ​ടെ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​വി​ശ്വാ​സ​ത്തെ നേ​രി​ടാ​മെ​ന്ന ബി​ജെ​പി​യു​ടെ വി​ശ്വാ​സ​ത്തി​നാ​ണ് തി​രി​ച്ച​ടി​യാ​യ​ത്.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​പി​മാ​ർ​ക്ക് ന​ൽ​കി​യി​രു​ന്ന വി​പ്പ് ശി​വ​സേ​ന നേ​ര​ത്തെ പി​ൻ​വ​ലി​ച്ചി​രു​ന്നു. 534 അം​ഗ​സ​ഭ​യി​ൽ 314 അം​ഗ​ങ്ങ​ളു​ടെ വ്യ​ക്ത​മാ​യ പി​ന്തു​ണ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ശി​വ​സേ​ന വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​തോ​ടെ എ​ൻ​ഡി​എ​യു​ടെ അ​ഗം​ബ​ലം 296 ആ​യി കു​റ​ഞ്ഞു. 339 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് മോ​ദി സ​ർ​ക്കാ​ർ ഭ​ര​ണം തു​ട​ങ്ങി​യ​ത്.

ശി​വ​സേ​ന വി​രു​ദ്ധ​രാ​യ ചി​ല​രെ എ​ൻ​ഡി​എ മു​ന്ന​ണി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഉദ്ധ​​വ് താ​ക്ക​റെ​യു​ടെ നി​ർ​ണാ​യ​ക നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.