നിർത്തിയിട്ടിരുന്ന കാറിന്‍റെ ചക്രങ്ങൾ മോഷണം പോയി
Friday, July 20, 2018 5:23 PM IST
കാ​യം​കു​ളം: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ച​ക്ര​ങ്ങ​ൾ മോ​ഷ്ടി​ച്ചു​വെ​ന്ന് പ​രാ​തി. കെ​പി​എ​സി സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​നാ​ണ് പ​രാ​തി​യു​മാ​യി കാ​യം​കു​ളം പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. മോ​ഷ്ടാ​വ് കാ​റി​ന്‍റെ ച​ക്ര​ങ്ങ​ൾ ഊ​രി​മാ​റ്റു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.



ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ലാ​ണ് രാ​ത്രി​യി​ൽ ഷാ​ജ​ഹാ​ൻ കാ​ർ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. രാ​വി​ലെ കാ​ർ എ​ടു​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് മൂ​ന്ന് ച​ക്ര​ങ്ങ​ൾ മോ​ഷ​ണം പോ​യ വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ച​ക്ര​ങ്ങ​ൾ ഊ​രി​മാ​റ്റു​ന്ന ക​ള്ള​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞു​വെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ത്. പി​ന്നാ​ലെ ദൃ​ശ്യ​ങ്ങ​ള​ട​ക്കം കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ സ​മീ​പ​ത്തെ വ​ർ​ക്‌​ഷോ​പ്പി​ൽ നി​ന്നും ടൂ​ൾ​സും ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കാ​യം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.