മോ​ദി​യെ കെ​ട്ടി​പ്പി​ടി​ച്ച രാ​ഹു​ലിന്‍റെ നടപടിയിൽ സ്പീ​ക്ക​ർക്ക് അ​തൃ​പ്തി
Friday, July 20, 2018 9:01 PM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി​യെ കെ​ട്ടി​പ്പി​ടി​ച്ച രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ന​ട​പ​ടി​യി​ൽ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​നും അ​തൃ​പ്തി. എ​ന്നാ​ൽ, ലോ​ക​നേ​താ​ക്ക​ളെ കെ​ട്ടി​പ്പി​ടി​ച്ച് വാ​ർ​ത്ത​യി​ൽ നി​റ​ഞ്ഞി​രു​ന്ന മോ​ദി​ക്ക് അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ചു​കൊ​ടു​ത്ത രാ​ഹു​ലി​ന്‍റെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പി​ന്തു​ണ.

ഇ​തേ തു​ട​ർ​ന്ന് ആ​ദ്യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ സ്പീ​ക്ക​ർ സു​മി​ത്ര​യും ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത് ച​ർ​ച്ച​യാ​യി. രാ​ഹു​ൽ​ജി എ​നി​ക്ക് മ​ക​നെ പോ​ലെ​യാ​ണ്. പ​ക്ഷേ മ​ക്ക​ളെ തി​രു​ത്തു​ക​യെ​ന്ന​ത് അ​മ്മ​യു​ടെ ക​ട​മ​യാ​ണെ​ന്നാ​യി​രു​ന്നു സു​മി​ത്ര​യു​ടെ പ​രാ​മ​ർ​ശം. സ​ഭ​യി​ൽ ചി​ല അ​ന്ത​സ് പാ​ലി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​സേ​ര​യി​ൽ ചെ​ന്ന് അ​ദ്ദേ​ഹ​ത്തെ കെ​ട്ടി​പ്പി​ടി​ച്ച​തും തി​രി​കെ ക​സേ​ര​യി​ലെ​ത്തി കോ​ണ്‍​ഗ്ര​സ് എം​പി​മാ​രെ ക​ണ്ണി​റു​ക്കി കാ​ണി​ച്ച​തും ശ​രി​യാ​യി​ല്ലെ​ന്നു​മാ​ണ് ആ​ദ്യം സ്പീ​ക്ക​ർ പ​റ​ഞ്ഞ​ത്.

അ​തു ചെ​യ്ത രീ​തി ശ​രി​യാ​യി​ല്ല. അ​തെ​നി​ക്ക് ഇ​ഷ്ട​മാ​യി​ല്ല- സു​മി​ത്ര മ​റ​യി​ല്ലാ​തെ വ്യ​ക്ത​മാ​ക്കി. ആ​രെ​ങ്കി​ലും ആ​ശ്ലേ​ഷി​ക്ക​പ്പെ​ടു​ന്ന​തി​നെ താ​ൻ എ​തി​ർ​ക്കി​ല്ല. താ​നും അ​മ്മ​യാ​ണ്. പ​ക്ഷേ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യാ​ണെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.