അ​തി​ർ​ത്തി​യി​ൽ നു​ഴ​ഞ്ഞു ക​യ​റ്റ​ശ്ര​മം സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി
Saturday, July 21, 2018 1:33 PM IST
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യം നു​ഴ​ഞ്ഞു ക​യ​റ്റ​ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി. കാഷ്മീരിലെ കു​പ്‌​വാ​ര​യിലൂടെ നു​ഴ​ഞ്ഞു ക​യ​റാ​നു​ള്ള ഭീ​ക​ര​രു​ടെ ശ്ര​മ​മാ​ണ് സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്ന​താ​യും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​സം കു​പ്‌​വാ​ര​യി​ൽ നു​ഴ​ഞ്ഞു ക​യ​റ്റ​ശ്ര​മ​ത്തി​നി​ടെ ആ​റ് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചി​ര​ന്നു. കു​പ്‍​വാ​ര ജി​ല്ല​യി​ലെ കാ​ര​ൻ സെ​ക്ട​റി​ലൂ​ടെ​യു​ള്ള നു​ഴ​ഞ്ഞു ക​യ​റ്റ​ശ്ര​മ​മാ​ണ് സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.