ന്യൂ​സീ​ല​ൻ​ഡി​നെ​തി​രാ​യ ഹോ​ക്കി പ​ര​മ്പ​ര ഇ​ന്ത്യ തൂ​ത്തു​വാ​രി
Sunday, July 22, 2018 9:50 PM IST
ബം​ഗ​ളൂ​രു: അ​വ​സാ​ന മ​ത്സ​ര​വും ജ​യി​ച്ച് ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​ന്യൂ​സീ​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര തൂ​ത്തു​വാ​രി. ബം​ഗ​ളൂ​രു സ്പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ കാ​മ്പ​സി​ൽ ന​ട​ന്ന അ​വ​സാ​ന മ​ൽ​സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് സ​ന്ദ​ർ​ശ​ക​രെ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. രു​പി​ന്ദ​ർ പാ​ൽ സിം​ഗ് (8), സു​രേ​ന്ദ്ര കു​മാ​ർ (15), മ​ൻ​ദീ​പ് സിം​ഗ് (44), ആ​കാ​ശ്ദീ​പ് സിം​ഗ് (60) എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ ഒ​രു ഗോ​ളി​നു മു​ന്നി​ലാ​യി​രു​ന്നു. രു​പി​ന്ദ​ർ ഇ​ന്ത്യ​ക്ക് ല​ഭി​ച്ച ര​ണ്ടാ​മ​ത്തെ കോ​ർ​ണ​ർ ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. പ​ര​മ്പ​ര​യി​ൽ രു​പി​ന്ദ​റി​ന്‍റെ നാ​ലാ​മ​ത്തെ ഗോ​ളാ​യി​രു​ന്നു ഇ​ത്. ര​ണ്ടാ​മ​ത്തെ ഗോ​ളും രു​പി​ന്ദ​റി​ന്‍റെ സ്റ്റി​ക്കി​ന്‍റെ സ​ഹാ​യ​ത്താ​ലാ​യി​രു​ന്നു. രു​പി​ന്ദ​റി​ന്‍റെ അ​സി​സ്റ്റി​ൽ സു​രേ​ന്ദ്ര കു​മാ​റാ​ണ് ഗോ​ൾ നേ​ടി​യ​ത്. അ​വ​സാ​ന ര​ണ്ടു ക്വാ​ർ​ട്ട​റു​ക​ളി​ൽ ര​ണ്ടു ഗോ​ളു​ക​ൾ കൂ​ടി നേ​ടി ഇ​ന്ത്യ ഗോ​ൾ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.