ന​വാ​സ് ഷ​രീ​ഫി​ന് വ്യ​ക്കരോ​ഗം
Monday, July 23, 2018 4:31 PM IST
ഇ​സ്ലാ​മാ​ബാ​ദ്: അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന് വൃ​ക്ക രോ​ഗം. ഷ​രീ​ഫി​ന്‍റെ വൃ​ക്ക​ക​ൾ മാ​റ്റി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ആ​ഡി​യാ​ല ജ​യി​ലി​ൽ​നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടാ​താ​യാ​ണ് വി​വ​രം.

ഷ​രീ​ഫി​ന്‍റെ ര​ക്ത​ത്തി​ൽ യൂ​റി​യ നൈ​ട്ര​ജ​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണെ​ന്നും നി​ർ​ജ്ജ​ലീ​ക​ര​ണ​മു​ണ്ടെ​ന്നും ഹൃ​ദ​യ​മി​ടി​പ്പ് വ​ർ​ധി​ച്ചു​വെ​ന്നു​മാ​ണ് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് വി​ദ​ഗ്ധ സം​ഘം ജ​യി​ലി​ലെ​ത്തി ഷ​രീ​ഫി​നെ പ​രി​ശോ​ധി​ച്ച​ത്.

അ​തേ​സ​മ​യം പ​തി​വ് പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഡോ​ക്ട​മാ​ർ ഷ​രീ​ഫി​നെ നോ​ക്കി​യ​തെ​ന്നും പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളി​ൽ അ​സാ​ധാ​ര​ണ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ല​ണ്ട​നി​ലാ​യി​രു​ന്ന ഷ​രീ​ഫി​നെ​യും മ​ക​ളെ​യും ജൂ​ലൈ 13നാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന 1990 ക​ളി​ൽ അ​ഴി​മ​തി​പ്പ​ണ​മു​പ​യോ​ഗി​ച്ചു ല​ണ്ട​നി​ലെ അ​വ​ൻ​ഫീ​ൽ​ഡ് ഹൗ​സി​ൽ നാ​ലു ഫ്ളാ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യെ​ന്ന കേ​സി​ലാ​ണ് എ​ൻ​എ​ബി കോ​ട​തി ഷ​രീ​ഫി​നു പ​ത്തു വ​ർ​ഷം ത​ട​വു ശി​ക്ഷ വി​ധി​ച്ച​ത്. മ​റി​യ​ത്തി​ന് ഏ​ഴു വ​ർ​ഷം ത​ട​വാ​ണു ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം സു​പ്രീം​കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഷ​രീ​ഫി​നു പ്ര​ധാ​ന​മ​ന്ത്രി​പ​ദം രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.