സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ ജ​ഡ്ജി​മാ​ർ ചു​മ​ത​ല​യേ​റ്റു; ജ​സ്റ്റീ​സ് കെ.​എം.​ജോ​സ​ഫ് സ​ത്യ​പ്ര​തി​ജ്ഞാ ക്ര​മ​ത്തി​ൽ മൂ​ന്നാ​മ​ത്
Tuesday, August 7, 2018 11:05 AM IST
ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റു. ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​രാ ബാ​ന​ർ​ജി, വി​നീ​ത് സ​ര​ണ്‍ എ​ന്നി​വ​ർ​ക്ക് ശേ​ഷം മൂ​ന്നാ​മ​താ​ണ് ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ദീ​പ​ക് മി​ശ്ര​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ്. ഇ​തോ​ടെ സു​പ്രീം​കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 25 ആ‍​യി.

ജ​സ്റ്റീ​സ് ജോ​സ​ഫി​നെ ജ​നു​വ​രി പ​ത്തി​നു ശി​പാ​ർ​ശ ചെ​യ്ത​തു ക​ണ​ക്കാ​ക്കാ​തെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സു​പ്രീം കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​ർ തി​ങ്ക​ളാ​ഴ്ച ചീ​ഫ് ജ​സ്റ്റീ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. കൊ​ളീ​ജി​യം ആ​ദ്യം ശി​പാ​ർ​ശ ചെ​യ്ത​ത് ജ​സ്റ്റീ​സ് ജോ​സ​ഫി​ന്‍റെ പേ​രാ​യ​തി​നാ​ൽ സീ​നി​യോ​രി​റ്റി അ​ദ്ദേ​ഹ​ത്തി​നാ​ണെ​ന്നാ​യി​രു​ന്നു കോ​ട​തി​യി​ലെ ഒ​രു വി​ഭാ​ഗം ജ​ഡ്ജി​മാ​രു​ടെ നി​ല​പാ​ട്.

എ​ന്നാ​ൽ ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ സീ​നി​യോ​രി​റ്റി വി​ഷ​യ​ത്തി​ൽ നി​ല​പാ​ടി​ലു​റ​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ. ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​രാ ബാ​ന​ർ​ജി, വി​നീ​ത് സ​ര​ണ്‍ എ​ന്നി​വ​രേ​ക്കാ​ൾ ജൂ​നി​യ​റാ​ണ് ജ​സ്റ്റീ​സ് ജോ​സ​ഫെ​ന്നും സീ​നി​യോ​രി​റ്റി നി​ശ്ച​യി​ച്ച​ത് ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മ​നം ല​ഭി​ച്ച​തു ക​ണ​ക്കാ​ക്കി​യാ​ണെ​ന്നും കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.