സുവിശേഷ പ്രസംഗകൻ ചമഞ്ഞ് വീസ തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
Tuesday, August 7, 2018 3:39 PM IST
തൃശൂർ: സുവിശേഷ പ്രസംഗകൻ ചമഞ്ഞ് വീസ തട്ടിപ്പ് നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി ഉണ്ണികൃഷ്ണൻ നായരാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്തുവെന്ന് പോലീസ് കണ്ടെത്തി.

രാജ്യാന്തര തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.