സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നു: രാഹുൽ ഗാന്ധി
Tuesday, August 7, 2018 3:41 PM IST
ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​റ്റ​ക​ര​മാ​യ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പാ​ർ​ല​മെ​ന്‍റി​ൽ വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​ക്കാ​ൻ ത​ട​സ​മാ​കു​ന്ന​ത് ബി​ജെ​പി​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ മ​ഹി​ളാ അ​ധി​കാ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ.

രാ​ജ്യ​ത്തെ പു​രു​ഷ​ന്മാ​ർ​ക്ക് മാ​ത്ര​മേ ന​യി​ക്കാ​നാ​കു​വെ​ന്നാ​ണ് ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ക​രു​തു​ന്ന​ത്. സ്ത്രീ​ക​ൾ‌​ക്ക് നേ​തൃ​സ്ഥാ​നം ന​ൽ​കി​യ ച​രി​ത്രം ആ​ർ​എ​സ്എ​സി​ന് ഇ​ല്ല. വ​നി​ത​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ പ്ര​ത്യ​യ​ശാ​സ്‌​ത്ര​വു​മാ​യി വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

മു​സാ​ഫ​ർ​ന​ഗ​റി​ലും ദി​യോ​റി​യ​യി​ലും പെ​ൺ​കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി മൗ​നി​യാ​യി​രു​ന്നു. പ​ല കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കാ​റു​ണ്ട്. പ​ക്ഷേ സ്ത്രീ​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​മ്പോ​ളും ബി​ഹാ​റി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലും പെ​ൺ​കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടു​മ്പോ​ഴും പ്ര​ധാ​ന​മ​ന്ത്രി​ക്ക് മൗ​ന​മാ​ണ്. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ബി​ജെ​പി എം​എ​ൽ​എ​മാ​രി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ 50 ശ​ത​മാ​നം വ​നി​താ പ്ര​തി​നി​ധ്യം ന​ൽ​കു​ക​യെ​ന്നാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യം. വ​നി​ത​ക​ളെ മു​ൻ​നി​ര​യി​ൽ എ​ത്തി​ക്കാ​ൻ പാ​ർ​ട്ടി പ്രോ​ത്സാ​ഹ​നം ന​ൽ​കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

പാ​ര്‍​ല​മെ​ന്‍റി​ലും നി​യ​മ​സ​ഭ​യി​ലും സ്ത്രീ​ക​ള്‍​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന വ​നി​താ സം​വ​ര​ണ ബി​ല്‍ 2010ല്‍ ​രാ​ജ്യ​സ​ഭ​യി​ല്‍ പാ​സാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ബി​ല്‍ ഇ​തു​വ​രെ​യും ലോ​ക്‌​സ​ഭ​യി​ല്‍ പാ​സാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.