മ​ഴ​ക്കെ​ടു​തി: വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നടപടിയെന്ന് ഡിജിപി
Friday, August 10, 2018 4:56 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി സം​ബ​ന്ധി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും മ​റ്റും വ്യാ​ജ​ വാ​ര്‍​ത്ത​ക​ളോ ഊ​ഹാ​പോ​ഹ​ങ്ങ​ളോ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡിജിപി ലോ​ക്‌​നാഥ് ബെ​ഹ്റ. വ്യാ​ജ ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തരുത്. പു​തു​താ​യി പാ​സിംഗ് ഔ​ട്ട് ക​ഴി​ഞ്ഞ വ​നി​താ ക​മാ​ന്‍​ഡോ​ക​ളും ദു​രി​താ​ശ്വാ​സ​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു.

സ്റ്റേ​റ്റ് പോ​ലീ​സ് മോ​ണി​റ്റ​റിംഗ് റൂം ​ക​ണ്‍​ട്രോ​ള്‍ റൂ​മാ​യി മാ​റ്റി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ​ക്ക് ഏ​കോ​പ​നം ന​ൽ​കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി നി​ര​ന്ത​ര സ​ന്പ​ർ​ക്ക​ത്തി​ലാ​ണ്. മ​ഴ​യു​ടെ തീ​വ്ര​ത കൂ​ടി​യ മേ​ഖ​ല​ക​ളി​ൽ രാ​ത്രി ​സ​മ​യ​ത്തും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ജോലി ചെയ്യാൻ നി​ർ‌​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

എആ​ര്‍ ബ​റ്റാ​ലി​യ​ൻ പൂ​ർ​ണ​മാ​യും സു​ര​ക്ഷാ ന​ട​പ​ടി​ക​ളി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും കോ​സ്റ്റ​ല്‍ പോ​ലീ​സും സ​ഹ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാൻ സം​വി​ധാ​നം ഒരുക്കിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.