ട്രാ​ക്കി​ലെ അ​റ്റ​കു​റ്റ​പ്പ​ണി: ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
Friday, August 10, 2018 8:01 PM IST
തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം ടൗ​ണ്‍- ഇ​ട​പ്പ​ള്ളി സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ശനി, ഞായർ, ചൊ​വ്വാ ദിവസങ്ങളിൽ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. മ​റ്റ് ചി​ല ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ലും മാ​റ്റ​മു​ണ്ട്.

എ​റ​ണാ​കു​ളം - ക​ണ്ണൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ്, ക​ണ്ണൂ​ർ- എ​റ​ണാ​കു​ളം ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ്, എ​റ​ണാ​കു​ളം- ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ, ഗു​രു​വാ​യൂ​ർ - എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ, ഗു​രു​വാ​യൂ​ർ -തൃ​ശൂ​ർ പാ​സ​ഞ്ച​ർ, തൃ​ശൂ​ർ- ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ, എ​റ​ണാ​കു​ളം - നി​ല​ന്പൂ​ർ പാ​സ​ഞ്ച​ർ, നി​ല​ന്പൂ​ർ- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ എ​ന്നി​വ​യാ​ണ് പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്.

കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ നി​ന്നും രാ​ത്രി 10.30 നു ​പു​റ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം - മ​ധു​ര അ​മൃ​ത് എ​ക്സ്പ്ര​സ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ വൈ​കി മാ​ത്ര​മേ പു​റ​പ്പെ​ടു​ക​യു​ള്ളു. തി​രു​വ​ന​ന്ത​പു​രം- എ​റ​ണാ​കു​ളം റൂ​ട്ടി​നി​ടെ പ​ല സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ണ്ടു മ​ണി​ക്കൂ​ർ അ​ന്പ​തു മി​നി​റ്റ് പി​ടി​ച്ചി​ടു​ക​യും ചെ​യ്യും. ചെ​ന്നൈ എ​ഗ്മോ​ർ- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ 30 മി​നി​റ്റും എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ ര​ണ്ട​ര മ​ണി​ക്കൂ​റും പി​ടി​ച്ചി​ടും.

അ​ർ​ധ​രാ​ത്രി 12.30 നു ​പു​റ​പ്പെ​ടേ​ണ്ട തി​രു​വ​ന​ന്ത​പു​രം- നി​സാ​മു​ദ്ദീ​ൻ പ്ര​തി​വാ​ര സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ശനിയാഴ്ച രാ​ത്രി 1.30 നു ​മാ​ത്ര​മേ പു​റ​പ്പെ​ടു​ക​യു​ള്ളു. യാ​ത്ര​യ്ക്കി​ട​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി 45 മി​നി​റ്റ് പി​ടി​ച്ചി​ടും.

വൈ​കു​ന്നേ​രം 5.15 ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ സ്റ്റേ​ഷ​നി​ൽ നി​ന്നു പു​റ​പ്പെ​ടേ​ണ്ട എ​റ​ണാ​കു​ളം - പൂ​ന സൂ​പ്പ​ർ​ഫാ​സ്റ്റ് ചൊ​വ്വാ​ഴ്ച 6.15 നു ​മാ​ത്ര​മേ പു​റ​പ്പെ​ടു​ക​യു​ള്ളു.

ശനിയാഴ്ചയും ഞായറാഴ്ചയും ചൊ​വ്വാ​ഴ്ച​യും ചെ​ന്നൈ എ​ഗ്മോ​ർ - ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് എ​റ​ണാ​കു​ളം ജ്ം​ഗ്ഷ​നി​ൽ നി​ന്ന് രാ​വി​ലെ ഏ​ഴി​നു പു​റ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്തി​നും ഗു​രു​വാ​യു​രി​നു​മി​ട​യി​ലു​ള്ള എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും നി​ർ​ത്തും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ നാ​ഗ​ർ​കോ​വി​ൽ- മാം​ഗ​ളൂ​ർ ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ന് അ​ങ്ക​മാ​ലി, ഇ​രി​ങ്ങാ​ല​ക്കു​ട സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.