പ​രി​ഹാ​സം അ​തി​ര് വി​ട്ടു: മോ​ദി​യു​ടെ പ​രാ​മ​ർ​ശം രാ​ജ്യ​സ​ഭ നീ​ക്കം ചെ​യ്തു
Friday, August 10, 2018 8:28 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അം​ഗ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​മ​ർ​ശം സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്നു നീ​ക്കം ചെ​യ്തു. സ​ഭാ ച​രി​ത്ര​ത്തി​ൽ അ​പൂ​ർ​വ​മാ​യാ​ണ് ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്നു നീ​ക്കം ചെ​യ്യേ​ണ്ടി വ​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച ഹ​രി​വം​ശ് നാ​രാ​യ​ണ്‍ സിം​ഗി​നെ ഉ​പാ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം ന​ട​ത്തി​യ അ​ഭി​ന​ന്ദ​ന പ്ര​സം​ഗ​ത്തി​ലാ​ണ് മോ​ദി ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ച ബി.​കെ ഹ​രി​പ്ര​സാ​ദി​നെ​ക്കു​റി​ച്ച് മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

ബി.​കെ ഹ​രി​പ്ര​സാ​ദി​ന്‍റെ ഇ​നീ​ഷ്യ​ൽ കൂ​ട്ടി ഹി​ന്ദി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ ത​മാ​ശ ക​ല​ർ​ന്ന പ​രാ​മ​ർ​ശ​മാ​ണ് പ്ര​തി​പ​ക്ഷം ആ​യു​ധ​മാ​ക്കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി സ​ഭ അ​ധ്യ​ക്ഷ​ന്‍റെ പ​ദ​വി​യു​ടെ​യും രാ​ജ്യ​സ​ഭ​യു​ടെ​യും അ​ന്ത​സി​നെ അ​പ​മാ​നി​ച്ചു എ​ന്നാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ചു ബി.​കെ ഹ​രി​പ്ര​സാ​ദ് പ്ര​തി​ക​രി​ച്ച​ത്.

അ​ന്നു ത​ന്നെ പ്ര​തി​പ​ക്ഷം ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും പ​രി​ശോ​ധി​ച്ചു വേ​ണ്ടത് ​ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞ​ത്. സ​ഭ ഇ​ന്ന് ചേ​ർ​ന്ന​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ക​രു​തി​ക്കൂ​ട്ടി​യു​ള്ള അ​ധി​ക്ഷേ​പം ഉ​ണ്ടെന്ന് ​ആ​ർ​ജെ​ഡി എം​പി മ​നോ​ജ് കു​മാ​ർ ഝാ ​ചൂ​ണ്ടിക്കാ​ട്ടി. പി​ന്നീ​ടാ​മ് പ​രാ​മ​ർ​ശം സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്നു നീ​ക്കം ചെ​യ്യു​ന്ന​താ​യി അ​ധ്യ​ക്ഷ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.