നെടുമുടിയിൽ വെള്ളക്കെട്ടിൽ വീണ് അമ്മയും മകളും മരിച്ച നിലയിൽ
Saturday, August 11, 2018 1:12 PM IST
ആലപ്പുഴ: നെടുമുടിയിൽ വെള്ളക്കെട്ടിൽ വീണ് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പൊങ്ങ സ്വദേശി സിബിച്ചന്‍റെ ഭാര്യ ജോളി (45), മകൾ സിജി (20) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് പിന്നിലുള്ള വെള്ളക്കെട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.