സജി ചെറിയാനുവേണ്ടി ഫേസ്ബുക്ക് പ്രചാരണം: ചെങ്ങന്നൂർ ഡിവൈഎസ്പിയെ സ്ഥലം മാറ്റി
Wednesday, March 14, 2018 11:03 AM IST
ചെ​ങ്ങ​ന്നൂ​ർ: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി ചെ​റി​യാ​ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത ഡി​വൈ​എ​സ്പിയെ സ്ഥലം മാറ്റി. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി അ​നീ​ഷ് വി. ​കോ​ര​യ്ക്കെ​തി​രേയാണ് നടപടിയെടുത്തത്. കായംകുളത്തേക്കാണ് സ്ഥലം മാറ്റം. പകരം കായംകുളം ഡിവൈഎസ്പിയെ ചെങ്ങന്നൂരിലേക്ക് നിയമിച്ചു.

ഡി​വൈ​എ​സ്പിക്കെ​തി​രേ ആ​ല​പ്പു​ഴ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ, ഡി​ജി​പി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യിരുന്നു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​വ​മാ​ധ്യ​മ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഡി​ജി​പി ന​ൽ​കി​യി​ട്ടു​ള്ള സ​ർ​ക്കു​ല​റി​ന്‍റെ ക​ന​ത്ത ലം​ഘ​ന​മാ​ണി​തെ​ന്നു ലി​ജു ആ​രോ​പി​ച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.