സ്കൂളിലെ അക്രമം തടയാൻ അധ്യാപകർക്ക് തോക്ക് നൽകണമെന്ന് ട്രംപ്
Thursday, February 22, 2018 12:57 PM IST
വാഷിംഗ്ടണ്‍: യുഎസിൽ സ്കൂളുകളിൽ ഉണ്ടാകുന്ന അക്രമം തടയാൻ ആധ്യാപകർക്ക് തോക്ക് നൽകണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫ്ളോറിഡയിലെ സ്കൂൾ വെടിവയ്പിൽ ഇരയാക്കപ്പെട്ട വിദ്യാർഥികളുടെ മാതാപിതാക്കളുമായി വൈറ്റ്ഹൗസിൽ നടത്തിയ ചർച്ചയിലാണ് ട്രംപിന്‍റെ പരാമർശം.

സ്കൂളുകളിൽ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരോ സുരക്ഷാ ജീവനക്കാരോ ഉണ്ടെങ്കിൽ ആക്രമണങ്ങൾ തടയാനാകും. എന്നാൽ ട്രംപിന്‍റെ പരാമർശത്തിനെതിരേ മാതാപിതാക്കളും അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരം അധിക ചുമതലകൾ നൽകി അധ്യാപകരിൽ അമിത സമ്മർദം ഉണ്ടാക്കരുതെന്നാണ് അവർ അഭിപ്രായപ്പെട്ടത്.

അതേസമയം, യുഎസിൽ തോ​​​ക്കു​​​പ​​​യോ​​​ഗ​​​ത്തി​​​ന് ല​​ഘു​​വാ​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ ട്രംപ് നിർദേശം നൽകുകയും ചെയ്തു. സെ​​​മി ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് തോ​​​ക്കു​​​ക​​​ൾ​​​ക്ക് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് തോ​​​ക്കു​​​ക​​​ളു​​​ടെ ശേ​​​ഷി ന​​​ല്കു​​​ന്ന ബം​​​ബ് സ്റ്റോ​​​ക് എ​​​ന്ന സം​​​വി​​​ധാ​​​ന​​​മ​​​ട​​​ക്കം നി​​​രോ​​​ധി​​​ക്കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ച​​​ട്ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കാ​​​ൻ ജ​​​സ്റ്റീ​​​സ് വ​​​കു​​​പ്പി​​​ന് പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ർ​​​ദേ​​​ശം ന​​​ല്കി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.