ഗോ​കു​ലം അ​ട്ടി​മ​റി തു​ട​രു​ന്നു; ര​ണ്ട​ടി​ച്ച ഈ​സ്റ്റ് ബം​ഗ​ളി​നെ ഒ​ന്ന​ടി​ച്ചു വീ​ഴ്ത്തി
Saturday, February 17, 2018 5:45 PM IST
കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഗോ​കു​ലം കേ​ര​ള എ​ഫ്സി അ​ദ്ഭു​ത​ങ്ങ​ൾ‌ സൃ​ഷ്ടി​ച്ചു തു​ട​ങ്ങി. ക​രു​ത്ത​രാ​യ മോ​ഹ​ന്‍ ബ​ഗാ​നെ അ​ട്ടി​മ​റി​ച്ച ഗോ​കു​ലം ബ​ഗാ​ന്‍റെ ചി​ര​വൈ​രി​ക​ളാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ​യും വീ​ഴ്ത്തി. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ഗോ​കു​ലം വി​ജ​യി​ച്ച​ത്. ബ​ഗാ​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ലാ​ണ് വീ​ഴ്ത്തി​യ​തെ​ങ്കി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രാ​യ വി​ജ​യം ഗോ​കു​ല​ത്തി​ന്‍റെ മൈ​താ​ന​മാ​യ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു.

ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ ക​ട്സൂ​മി യൂ​സ നേ​ടി​യ ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ തോ​ൽ​വി. പെ​നാ​ൽ​റ്റി​യി​ലൂ​ടെ​യാ​ണ് യു​സ ബാ​ഗാ​ളി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ കി​വി ഷി​മോ​നി (51) ഗോ​കു​ല​ത്തെ ഒ​പ്പ​മെ​ത്തി​ച്ചു. സ​മ​നി​ല​തെ​റ്റാ​തെ മു​ന്നേ​റി​യ മ​ത്സ​ര​ത്തി​ന്‍റെ അ​വാ​സ​നി​മി​ഷം സം​ഭ​വി​ച്ച ഓ​ൺ​ഗോ​ൾ ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ സ​മ​നി​ല​തെ​റ്റി​ച്ചു. ഗോ​കു​ല​ത്തി​ന്‍റെ അ​ർ​ജു​ൻ പാ​യി​ച്ച ഷോ​ട്ട് ര​ഞ്ജ​ന്‍റെ കാ​ലി​ൽ ത​ട്ടി ഗോ​ളാ​കു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ് ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തി​നാ​ൽ 10 പേ​രു​മാ​യാ​ണ് ഗോ​കു​ലം മ​ൽ​സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വി​ജ​യ​ത്തോ​ടെ 14 മ​ൽ​സ​ര​ങ്ങ​ളി​ൽ​നി​ന്നും ഗോ​കു​ല​ത്തി​ന് 16 പോ​യി​ന്‍റാ​യി. ഗോ​കു​ല​ത്തോ​ടേ​റ്റ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യം ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ കി​രീ​ട സാ​ധ്യ​ത​ക​ൾ​ക്കു മ​ങ്ങ​ലേ​ൽ​പ്പി​ച്ചു. 15 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 26 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ മൂ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.