സ്വർണ വില കുറഞ്ഞു
Wednesday, May 16, 2018 12:21 PM IST
കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ട് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. 23,160 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,895 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.