മാണിയോട് മമതയില്ലെന്ന് വീണ്ടും കാനം
Wednesday, February 14, 2018 3:53 PM IST
കോട്ടയം: കെ.എം. മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തി മുന്നോട്ടു പോകാൻ സിപിഐക്ക് സാധിക്കില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള കോണ്‍ഗ്രസിനെതിരെ കൂടി മത്സരിച്ചാണ് സിപിഐ ജയിച്ചത്. സിപിഐ യഥാർഥ ഇടത് പക്ഷമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതു കൊണ്ടാണ് മുന്നോട് പോകാൻ സാധിച്ചതെന്നും കാനം കോട്ടയം ജില്ലാ സമ്മേളനത്തിൽ പറഞ്ഞു.

ബിജെപി വിരുദ്ധരെ ഒരുമിപ്പിക്കണമെന്നതാണ് കമ്യൂണിസ്റ്റ് നിലപാട്. ബിജെപിയെ എതിർക്കാൻ സിപിഎമ്മിനും സിപിഐക്കും കഴിയണമെന്നും മുഖ്യശത്രുവിനെ തിരിച്ചറിയാൻ കഴിയാതെ വന്നപ്പോഴെല്ലാം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ടെന്നും കാനം പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.