സീ​റ്റ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ അ​ടു​ത്താ​ഴ്ച തീ​രു​മാ​നം; നി​ല​പാ​ട് ക​ടു​പ്പി​ച്ച് ര​മ്യ​യു​ടെ അ​മ്മ
Wednesday, March 21, 2018 3:54 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സി​നു പു​തി​യ ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​വ്യ സ്പ​ന്ദ​ന​യു​ടെ (ര​മ്യ) അ​മ്മ രം​ഗ​ത്ത്. നി​യ​സ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ മ​ത്സ​രി​ക്കാ​ൻ സീ​റ്റ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് അ​വ​ർ ഭീ​ഷ​ണി മു​ഴ​ക്കി. ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ആ​ഴ്ച തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പാ​ർ​ട്ടി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ചു​മ​ത​ല​യു​ള്ള ദി​വ്യ സ്പ​ന്ദ​ന​യു​ടെ അ​മ്മ ര​ഞ്ജി​ത പ​റ​ഞ്ഞു.

വ​ർ​ഷ​ങ്ങ​ളാ​യി പാ​ർ​ട്ടി അ​ടി​ത്ത​ട്ടി​ലെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​യാ​ണ് താ​ൻ. ഈ ​ദി​വ​സം​വ​രെ കോ​ൺ​ഗ്ര​സു​കാ​രി​യാ​ണ്. എ​ന്നാ​ൽ ത​ങ്ങ​ൾ പാ​ർ​ട്ടി​ക്കു ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ആ​ഴ്ച തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നു ര​ഞ്ജി​ത അ​റി​യി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി ക​ർ​ണാ​ട​ക​യി​ൽ പ​ര്യ​ട​നം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ര​ഞ്ജി​ത നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്.

ര​ഞ്ജി​ത ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എ​സ്.​എം കൃ​ഷ്ണ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. എ​സ്.​എം കൃ​ഷ്ണ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്നെ​ങ്കി​ലും ര​ഞ്ജി​ത​യും ര​മ്യ​യും കോ​ൺ​ഗ്ര​സി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.