തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി യെദിയൂരപ്പ: കാർഷിക വായ്പകൾ എഴുതി തള്ളി
Thursday, May 17, 2018 12:38 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ന​ൽ​കി​യ വാ​ഗ്ദാ​നം നി​റ​വേ​റ്റി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. ഒ​രു ല​ക്ഷം രൂ​പ വ​രെ​യു​ള​ള കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി ത​ള്ളി. ഏ​കാം​ഗ മ​ന്ത്രി​സ​ഭ​യി​ലെ മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​നു ശേ​ഷം ന​ട​ത്തി​യ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മൊത്തം 56,000 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തള്ളുക.

രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ടെ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ക​ർ​ണാ​ട​ക​യു​ടെ 23-ാമ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.15 ദി​വ​സ​ത്തി​നു​ള്ളി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​ർ യെ​ദി​യൂ​ര​പ്പ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ൽ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി അ​റി​യി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്കൂ​ർ പി​ന്നി​ട്ട മാ​ര​ത്തോ​ണ്‍ വാ​ദ​ത്തി​നു ശേ​ഷ​മാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി വാ​ക്കാ​ൽ പ​രാ​മ​ർ​ശി​ച്ച​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.