മാണി ഇന്ന് സിപിഎം വേദിയിൽ; രാഷ്ട്രീയ കേരളം ആകാംക്ഷയിൽ
Friday, February 23, 2018 12:50 PM IST
തൃശൂർ: കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ ഇടതുമുന്നണി പ്രവേശനത്തിൽ സിപിഎമ്മും സിപിഐയും കൊന്പുകോർക്കുന്നതിനിടെ കെ.എം.മാണി ഇന്ന് സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ എത്തും. കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിലാണ് മാണി പങ്കെടുക്കുക. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് ശക്തമായ എതിർപ്പ് ഉന്നയിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സെമിനാറിന് എത്തുന്നുണ്ട്.

മാണിയുടെ സിപിഎം വേദിയിലെ സാന്നിധ്യം രാഷ്ട്രീയ കേരളം വളരെ ആകാംഷയോടെയാണ് കാണുന്നത്. ഒരു മുന്നണിയുടെയും ഭാഗമാകാൻ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ലെന്ന് മാണി പറയുന്പോഴും ഇടത് ചായ് വാണ് പാർട്ടിക്ക് എന്ന് വ്യക്തമാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ ഉൾപ്പടെയുള്ളവർ മാണിയെ പരസ്യമായി ക്ഷണിക്കുക കൂടി ചെയ്തതോടെ പുതിയ രാഷ്ട്രീയ സഖ്യത്തിന്‍റെ ആരംഭമാകും തൃശൂരിലെ സമ്മേളന വേദിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇടതുമുന്നണി പ്രവേശനം ആഗ്രഹിക്കുന്ന ആർ.ബാലകൃഷ്ണപിള്ളയും ഇന്ന് സിപിഎം സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ മാണിയുടെ വരവോടെ പിള്ളയുടെ പങ്കാളിത്തം വാർത്തകളിൽ നിന്നും അകന്നുപോയി. അതേസമയം മാണിയുടെ വരവിനെ എതിർക്കുന്ന വി.എസ്.അച്യുതാനന്ദൻ ഇന്നത്തെ സെമിനാറിൽ നിന്നും പിന്മാറിയെന്നും റിപ്പോർട്ടുകളുണ്ട്. മുൻകൂട്ടി നിശ്ചയിച്ച കാര്യപരിപാടി അനുസരിച്ച് വി.എസായിരുന്നു ഇന്നത്തെ സെമിനാറിൽ അധ്യക്ഷപദം അലങ്കരിക്കേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം പി·ാറിയതോടെ സിപിഎം കാര്യപരിപാടിയിൽ മാറ്റം വരുത്തിയിട്ടുണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.