മ്യാൻമർ പ്രസിഡന്‍റ് രാജിവച്ചു
Wednesday, March 21, 2018 3:29 PM IST
യാ​ങ്കൂ​ണ്‍: മ്യാ​ൻ​മ​ർ പ്ര​സി​ഡ​ന്‍റ് ഹ​റ്റി​ൻ ക്യോ ​രാ​ജി​വ​ച്ചു. 71കാ​ര​നാ​യ ക്യോ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജി​വ​ച്ച​ത്. പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

2016ലാ​ണ് ഹ​റ്റി​ൻ ക്യോ ​പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റ​ത്. മ്യാ​ൻ​മ​ർ നേ​താ​വാ​യ ഓ​ങ് സാ​ൻ സ്യൂ​ചി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്ത് കൂ​ടി​യാ​ണ് ഹ​റ്റി​ൻ. രോ​ഹിം​ഗ്യ​ൻ വി​ഷ​യ​ത്തി​ൽ സ്യൂ​ചി വ​ൻ വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ക്യോ​വി​ന്‍റെ രാ​ജി.

പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റ് മി​യി​ന്‍റ് സ്യൂ ​ആ സ്ഥാ​നം വ​ഹി​ക്കും. ഏ​ഴു ദി​വ​സ​ത്തി​ന​കം പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.