ശു​ഹൈ​ബ് വ​ധ​ത്തി​ൽ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ചെ​ന്നി​ത്ത​ല
Wednesday, March 14, 2018 12:24 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എ​സ്.​പി. ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കൊ​ന്ന​വ​രെ മാ​ത്ര​മ​ല്ല കൊ​ല്ലി​ച്ച​വ​രെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രണം. കേസിൽ സിബിഎെ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശു​ഹൈ​ബ് വ​ധ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി ശു​ഹൈ​ബ് വ​ധ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രേ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് സി​ബി​ഐ അ​ന്വേ​ഷ​ണം സ്റ്റേ ചെയ്തത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.