നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന് നൽകാനാവില്ലെന്ന് കോടതി
Wednesday, March 14, 2018 12:00 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന് നൽകാനാവില്ലെന്ന് വിചാരണ കോടതി. എന്നാൽ ദൃശ്യങ്ങൾ ഒഴികെയുള്ള കേസിന്‍റെ രേഖകൾ ദിലീപിന് നൽകണമെന്നും കോടതി നിർദേശിച്ചു. ദൃശ്യങ്ങൾ പ്രതിക്കു നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും വിചാരണ കോടതി വ്യക്തമാക്കി.

കേസിന്‍റെ പ്രാഥമിക വിചാരണ തുടങ്ങുന്നതിന്‍റെ ഭാഗമായി കേസിലെ എട്ടാം പ്രതി നടൻ ദിലീപ് ഇന്ന് കോടതിയിൽ ഹാജരായി. കേസിലെ ഒന്നാം പ്രതി പൾസർ സുനിയെയും കോടതിയിൽ ഹാജരാക്കി. കേസിന്‍റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകരും ആവശ്യപ്പെട്ടു. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണമെന്നും രഹസ്യ വിചാരണ വേണമെന്നും നടി ആവശ്യപ്പെട്ടു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.