ഗ്രനേഡ് ലോഞ്ചർ പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് പരിക്ക്
Wednesday, March 14, 2018 1:24 PM IST
റായ്പൂർ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സൈനിക ക്യാന്പിൽ ഗ്രനേഡ് ലോഞ്ചർ പൊട്ടിത്തെറിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.

നക്സൽ വിരുദ്ധ ഓപ്പറേഷൻ ഡ്യൂട്ടിക്കായി ആയുധങ്ങളും വെടിക്കോപ്പുകളും സജ്ജമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.