കാട്ടാക്കടയിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
Saturday, March 17, 2018 1:03 PM IST
തിരുവനന്തപുരം: കാട്ടാക്കടയിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. പുതിവയ്ക്കൽ സ്വദേശി സജീവ് (35) ആണ് മരിച്ചത്. ഹോട്ടലിൽ ടാങ്ക് നിർമിക്കുന്നതിനിടെ മുപ്പതടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.