യെ​ദി​യൂ​ര​പ്പ രാ​ജ്ഭ​വ​നി​ൽ; സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി
Wednesday, May 16, 2018 11:23 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് ബി​ജെ​പി. ഇ​തി​നു മു​ന്നോ​ടി​യാ​യി ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​നും പാ​ർ​ട്ടി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ രാ​ജ്ഭ​വ​നി​ലെ​ത്തി. ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ലെ​യെ ക​ണ്ട് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കുന്നതിനാണ് യെ​ദി​യു​ര​പ്പ രാജ്ഭവനിൽ എത്തിയിരിക്കുന്നത്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള പി​ന്തു​ണ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും ബി​ജെ​പി ആ​വ​കാ​ശ​പ്പെ​ട്ടു.

ചൊ​വ്വാ​ഴ്ച​യും യെ​ദി​യൂ​ര​പ്പ ഗ​വ​ർ​ണ​റെ ക​ണ്ടി​രു​ന്നു. ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ക്ഷ​ണി​ച്ചാ​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ഗവർണർ യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കുമെന്നും സൂചനകളുണ്ട്. വ്യാഴാഴ്ച യെദിയൂരപ്പ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ൽ ഭൂ​രി​ഭാ​ഗം എം​എ​ൽ​എ​മാ​ർ​ക്കും താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ലാ​ണ് ബി​ജെ​പി നീ​ങ്ങു​ന്ന​ത്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.