അടൂരിൽ കെഎസ്ആർടിസി ബസുകളിൽ ടാങ്കർ ലോറിയിടിച്ച് 28 പേർക്ക് പരിക്ക്
Saturday, November 25, 2017 3:13 PM IST
അടൂർ: എംസി റോഡിൽ അടൂരിന് സമീപം അരമനപ്പടിയിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി രണ്ടു കെഎസ്ആർടിസി ബസുകളിൽ ഇടിച്ച് 28 പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.

രാവിലെ 11.15 ഓടെയാണ് അപകടമുണ്ടായത്. ഡിസലുമായി വന്ന ടാങ്കർ ലോറിയാണ് നിയന്ത്രണം വിട്ട് ബസുകളിൽ ഇടിച്ചുകയറിയത്. പരിക്ക് ഗുരുതരമുള്ള രണ്ടു പേരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷിച്ച ആളുകളെ അടൂരിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.