ഓസ്ട്രേലിയയിൽ വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥർക്കും പരിശോധന
Monday, October 23, 2017 9:22 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ വിമാനത്താവളങ്ങളിൽ മുഴുവൻ ഉദ്യോഗസ്ഥരും ഇനിമുതൽ കർശന പരിശോധനകൾക്ക് വിധേയരാകേണ്ടി വരും. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നത്. വിമാനത്താവളങ്ങളിലെ വിവിധ സോണുകളിലായി എല്ലാ ഉദ്യോഗസ്ഥർക്കും ഇത് ബാധകമാണ്.

ജീവനക്കാരുടെ കൈവശമുള്ള ബാഗുകളും അവരുടെ വാഹനകളുമെല്ലാം പരിശോധിക്കുമെന്നാണ് വിവരം. സ്ഥിരം ജോലിക്കാരല്ലാത്ത നിരവധിപ്പേർ വിമാനത്താവളങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇവരെ പരിശോധനകൾക്ക് വിധേയരാക്കണമെന്നുമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ന‌ടപടിയെന്നാണ് റിപ്പോർട്ട്. ‌‌

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 1,40,000ലേറെ കരാർ ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.