ഇസ്മയിലിനെതിരായ നടപടി കേന്ദ്ര സെക്രട്ടറിയേറ്റ് തീരുമാനിക്കും
Saturday, November 25, 2017 2:29 PM IST
ന്യൂഡൽഹി: തോമസ് ചാണ്ടി വിഷയത്തിൽ സിപിഎമ്മിന്‍റെ നിലപാടിനെ പിന്തുണച്ച മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിലിനെതിരേ നടപടി വേണമോ എന്ന കാര്യം സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് തീരുമാനിക്കും. ഇന്ന് ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗമാണ് തീരുമാനം കേന്ദ്ര സെക്രട്ടറിയേറ്റിന് വിട്ടത്.

നേരത്തെ ഇസ്മയിലിനെ ഇടതു മുന്നണി പ്രതിനിധി സ്ഥാനത്ത് നിന്നും സംസ്ഥാന നേതൃത്വം നീക്കിയിരുന്നു. ഇസ്മയിൽ ദേശീയ എക്സിക്യൂട്ടീവ് അംഗമായതിനാൽ നടപടി അവിടെ തീരുമാനിക്കട്ടെ എന്നും സംസ്ഥാന നേതൃത്വം നിലപാടെടുത്തിരുന്നു.

അതേസമയം ഇസ്മയിലിനെതിരേ കൂടുതൽ നടപടികൾ വേണ്ടെന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്പോൾ നടപടിയെടുത്ത് വിവാദങ്ങൾ സൃഷ്ടിക്കേണ്ടെന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിന്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.