ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഹാർദിക് പട്ടേലിന്‍റെ ആഹ്വാനം
Wednesday, November 22, 2017 3:11 PM IST
അഹമ്മദാബാദ്: വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഹാർദിക് പട്ടേലിന്‍റെ ആഹ്വാനം. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകാൻ പോകുന്നില്ല. എന്നാൽ തന്‍റെ അനുയായികളോട് ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഹാർദികും കോണ്‍ഗ്രസുമായി അകന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെ പട്ടേൽ സമുദായ നേതാവിനെ അനുനയിപ്പിക്കാൻ കഴിഞ്ഞ 48 മണിക്കൂറായി കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങളുടെ വിജയമാണ് പുതിയ പ്രഖ്യാപനം. പട്ടേൽ സമുദായത്തിന് വേണ്ടി കോണ്‍ഗ്രസുമായി ധാരണയിലെത്തിയെന്നും സമുദായത്തെ സഹായിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഹാർദിക് പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.