ജിഎസ്ടിയും നോട്ട് പിൻവലിക്കലും ഗുജറാത്തിൽ ബിജെപിയെ തളർത്തി
Monday, December 18, 2017 12:54 AM IST
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിന്‍റെ ജിഎസ്ടിയും നോട്ട് പിൻവലിക്കലും ബിജെപിക്ക് പ്രതീക്ഷിച്ച ഗുണം നൽകിയില്ല. ബിജെപിയുടെ പരന്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തിൽ തെരഞ്ഞെടുപ്പ് റാലി നടന്ന സ്ഥലങ്ങളിൽ മാത്രമാണ് ബിജെപിക്ക് വോട്ട് നിലയിൽ മുന്നേറ്റമുണ്ടാക്കാനായത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ഉൾപ്പെടെയുള്ളവർ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം നേട്ടത്തിലെത്തിക്കാനായില്ല.

അതേസമയം, സൗരാഷ്ട്രയിലും കച്ചിലും കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തിയത്. എക്സിറ്റ്പോൾ ഫലം തിരുത്തിയാണ് കോണ്‍ഗ്രസ് വോട്ട് നില ഉയർത്തിയത്. ഗ്രാമപ്രദേശങ്ങളിലും കോണ്‍ഗ്രസ് മുൻതൂക്കം നേടിയിട്ടുണ്ട്.

ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേലും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും ഒബിസി നേതാവായ അൽപേഷ് താക്കുറും ബിജെപി കോട്ടകളിൽ വിളളൽ വീഴ്ത്തിയെന്നു തന്നെയാണ് ഫലസൂചനകൾ.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.