ഹാദിയ ഇന്ന് ഡൽഹിക്ക്; താമസം കേരള ഹൗസിൽ
Saturday, November 25, 2017 12:22 PM IST
വൈക്കം: നേരിട്ട് ഹാജരാകണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് വൈക്കം സ്വദേശിനി ഹാദിയ (അഖില) ഇന്ന് ഡൽഹിക്ക് പോകും. വൈകിട്ട് 6.30ന് ഹാദിയ പിതാവ് അശോകനും നാല് പോലീസുകാർക്കും ഒപ്പം നെടുന്പാശേരിയിൽ നിന്നും ഡൽഹിക്കുള്ള വിമാനത്തിൽ കയറുമെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30-നാണ് ഹാദിയയെ നേരിട്ട് ഹാജരാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

ഡൽഹിയിൽ എത്തുന്ന ഹാദിയയ്ക്ക് കേരള ഹൗസിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഉദ്യോഗസ്ഥർക്കും പിതാവിനുമായി കേരള ഹൗസിൽ നാല് മുറി ബുക്ക് ചെയ്തിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഹാദിയയ്ക്ക് ഡൽഹിയിലും ഒരുക്കുന്നത്.

ഹാദിയയെ ഹാജരാക്കുന്ന തിങ്കളാഴ്ച കേസിലെ എൻഐഎ റിപ്പോർട്ടും കോടതി പരിഗണിക്കും. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിൻ ജെഹാൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നടപടി. ഹാദിയയെ നേരിട്ട് കേൾക്കണമെന്ന് അറിയിച്ചാണ് തിങ്കളാഴ്ച ഹാജരാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.