ബ്രഹ്മോസ് കുതിപ്പിൽ ഇന്ത്യ; പരീക്ഷണം വിജയം
Wednesday, November 22, 2017 3:18 PM IST
നാസിക്ക്: മിസൈൽ പ്രതിരോധ രംഗത്ത് മറ്റാർക്കും നേടാൻ കഴിയാത്ത ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സുഖോയ് യുദ്ധവിമാനത്തിൽ നിന്നും നടത്തിയ പരീക്ഷണം പൂർണ വിജയമായതോടെ ലോകത്തിൽ ആദ്യമായി ശബ്ദാതിവേഗ മിസൈൽ സ്വന്തമാക്കിയ ആദ്യ രാജ്യമെന്ന ഖ്യാദി ഇന്ത്യയ്ക്കായി. മഹാരാഷ്ട്രയിലെ നാസിക്കിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിൽ ആയിരുന്നു പരീക്ഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.