ചിദംബരത്തിന്റെ ഫോട്ടോ എടുത്തതിന് ഒരാള്‍ പിടിയില്‍
Wednesday, November 14, 2012 6:36 AM IST
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ മന്ത്രി പി. ചിദംബരത്തിന്റെ ഫോട്ടോ എടുത്തതിന് ഒരാളെ കസ്റഡിയിലെടുത്തു. അമീര്‍ എന്നയാളാണ് കസ്റഡിയിലായത്. ചെന്നൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കു പോകാന്‍ ഒരുങ്ങുകയായിരുന്നു മന്ത്രി. എയര്‍പോര്‍ട്ടില്‍ വച്ച് മന്ത്രിയുടെ ഫോട്ടോ കാമറയില്‍ പകര്‍ത്തുകയായിരുന്ന അമീറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. 34 വയസുകാരനായ അമീര്‍ ഡല്‍ഹിയിലേക്കും അവിടെ നിന്നു ദുബായിലേക്കും വിമാനയാത്രക്കുള്ള ടിക്കറ്റ് എടുത്തിരുന്നു.