ബിജെപിയുടെ ശ്രമം ഉള്‍പ്പോരില്‍ നിന്നു ശ്രദ്ധ തിരിക്കാനെന്നു മനീഷ് തിവാരി
Wednesday, November 14, 2012 8:45 AM IST
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ ബിജെപി, പാര്‍ട്ടിയില്‍ നടക്കുന്ന ഉള്‍പ്പോരില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി മനീഷ് തിവാരി. ബിജെപിയുടെ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും തിവാരി പറഞ്ഞു.