സര്‍വകലാശാലകളിലെ സംവരണ അട്ടിമറിക്കെതിരെ യൂത്ത് ലീഗ്
Wednesday, November 14, 2012 10:26 AM IST
തിരുവനന്തപുരം: സര്‍വകശാലകളിലെ സംവരണ അട്ടിമറിക്കെതിരെയും ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ വൈസ് ചാന്‍സലറായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു.

തിരുവനന്തപുരത്ത് ചേര്‍ന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനം. ഈ ആവശ്യം നടപ്പാക്കുന്നതിന് യൂത്ത് ലീഗ് ഏതറ്റം വരെയും പോകുമെന്നും സര്‍വകലാശാലകളില്‍ നടക്കുന്ന സംവരണ അട്ടിമറി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലിയും ജനറല്‍ സെക്രട്ടറി സി.കെ സുബൈറും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.