കോണ്‍ഗ്രസ് ഉപേക്ഷിച്ചാല്‍ ഘടകകക്ഷികള്‍ക്ക് പോകാന്‍ സ്ഥലമില്ലെന്ന് കെ.മുരളീധരന്‍
Saturday, November 17, 2012 4:47 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപേക്ഷിച്ചാല്‍ ഘടകകക്ഷികള്‍ക്ക് പോകാന്‍ വേറെ സ്ഥലമില്ലെന്ന് കെ. മുരളീധരന്‍. നേരത്തെ ഘടകകക്ഷികള്‍ ചില കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ മാറ്റിയിട്ടുണ്ട്. അന്നു മുതലാണ് കോണ്‍ഗ്രസിന് കഷ്ടകാലം തുടങ്ങിയത്. നമ്മളുപേക്ഷിച്ചാല്‍ അവര്‍ക്ക് പോകാന്‍ വേറെ സ്ഥലം ഉണ്ടെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയൊരു സ്ഥലമില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ അവര്‍ എപ്പോഴേ പോയേനെയെന്നും മുരളി പറഞ്ഞു. അതുകൊണ്ടു തന്നെ യുദ്ധമൊഴിവാക്കി സ്നേഹത്തോടെ മുന്നോട്ടു പോകേണ്ട സമയമാണിതെന്നും മുരളി പറഞ്ഞു.