Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
പശ്ചിമേഷ്യയില്‍ മിസൈലുകള്‍ വീണ്ടും തീ തുപ്പുമ്പോള്‍ ഭീതിയുടെ നിഴലില്‍ മലയാളി സമൂഹം
Saturday, November 17, 2012 7:11 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ടെല്‍അവീവ്: തലയ്ക്കു മുകളിലൂടെ തീതുപ്പി പായുന്ന മിസൈലുകള്‍... നടുക്കം പകര്‍ന്നു മുഴങ്ങുന്ന സൈറനുകള്‍.. ഇരമ്പിനീങ്ങുന്ന സൈനിക വാഹനങ്ങള്‍... ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമാകുമ്പോള്‍ പേടിച്ചരണ്ടു കഴിയുകയാണ് ഇസ്രയേലിലെ മലയാളികള്‍. നൂറുകണക്കിനു മലയാളികളാണ് ഇസ്രയേലില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. കൂടുതലും നഴ്സിംഗ് ജോലിക്കായി എത്തിയിരിക്കുന്ന സ്ത്രീകള്‍.

ആകാശത്തുകൂടി കുതിച്ചുപായുന്ന മിസൈലുകള്‍ കണ്ടു നടുങ്ങിവിറയ്ക്കുമ്പോള്‍ ശരിക്ക് ഉറങ്ങാന്‍കൂടി കഴിയുന്നില്ലെന്നു പിറവം സ്വദേശിനിയായ ഷൈനി സാബു 'ദീപിക'യോടു പറഞ്ഞു. എവിടെയും യുദ്ധത്തിന്റെ പ്രതീതിയായതോടെ കടുത്ത ആശങ്കയിലാണ് മലയാളിസമൂഹം. കോട്ടയം കല്ലറ സ്വദേശിനി മിനിമോള്‍, തൊടുപുഴ സ്വദേശിനി ലിജി ജയിംസ്, കൊല്ലം സ്വദേശി സുനില്‍, കോട്ടയം സ്വദേശിനി ജോമോള്‍, വയനാട് സ്വദേശി ജോണി എന്നിവരെല്ലാം ദീപികയുമായി ആശങ്കകള്‍ പങ്കുവച്ചു. കെയര്‍ ഗിവര്‍ വീസയില്‍ നഴ്സിംഗ് ജോലിക്ക് എത്തിയവരാണ് ഇവരില്‍ ഏറെയും. ഏറെക്കാലമായി ശാന്തമായിരുന്ന പിശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങിയതോടെ ഇവരുടെ ജീവിതം അശാന്തിയിലേക്കു വഴുതിയിരിക്കുകയാണ്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവരും ഇസ്രായേലില്‍ ജോലി ചെയ്യുന്നുണ്ട്.

ഗാസയില്‍നിന്നു മിസൈലുകള്‍ കുതിച്ചുയരുമ്പോള്‍ത്തന്നെ അപായ സൈറന്‍ മുഴങ്ങും. അതു കേള്‍ക്കുമ്പോള്‍ ശരീരമാകെ ഒരു വിറയല്‍ പടര്‍ന്നു കയറുന്നതായി തോന്നുമെന്ന് മലയാളികള്‍ പറയുന്നു. യുദ്ധം പരിചിതമായ ജനതയാണ് ഇസ്രയേലില്‍ ഉള്ളതെന്നതിനാല്‍ യുദ്ധസാഹചര്യങ്ങളെ നേരിടാനുള്ള എല്ലാ സംവിധാനം അവിടെയുണ്ട്. മിക്ക വീടുകളിലും സ്ഥാപനങ്ങളിലും മിസൈല്‍ ആക്രമണം പോലുള്ളവയില്‍നിന്നു രക്ഷപ്പെടാനുള്ള ഭൂഗര്‍ഭ അറകളും സുരക്ഷിതസ്ഥാനങ്ങളുമുണ്ട്. അപായസൈറന്‍ മുഴങ്ങുമ്പോള്‍ തന്നെ ഇസ്രേലികള്‍ ഈ അറകളിലേക്കും സുരക്ഷിതസ്ഥാനങ്ങളിലേക്കും മാറും. എന്നാല്‍, നഴ്സിംഗ് ജോലികളിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു പലപ്പോഴും ഇതിനുള്ള സാഹചര്യം ലഭിക്കുന്നില്ലെന്നു മലയാളികള്‍ പറയുന്നു. കെയര്‍ ഗീവര്‍ വീസയില്‍ ഇസ്രയേലില്‍ എത്തുന്നവരിലേറെപ്പേര്‍ക്കും വീടുകളിലാണു നഴ്സിംഗ് ജോലികളുള്ളത്. ഇങ്ങനെ ജോലി ചെയ്യുന്നവരാണ് ഏറെ ആശങ്കയിലായിരിക്കുന്നത്. ഗാസയോടു ചേര്‍ന്നു കിടക്കുന്ന മേഖലയിലുള്ളവരാണ് ഏറെ ഭീതിയിലായിരിക്കുന്നത്. ഗാസയില്‍നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയുള്ള ബീര്‍ഷേവയിലെ മലയാളികളാണു ദീപികയുമായി ടെലിഫോണില്‍ ആശങ്കകള്‍ പങ്കുവച്ചത്.

പലസ്തീനിലെ ഗാസയില്‍നിന്നു ഹമാസിന്റെ മിസൈലുകള്‍ പറന്നുയരുമ്പോള്‍ തന്നെ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം അതു തിരിച്ചറിയുകയും മിസൈലിനെ ആകാശത്തുവച്ചു തന്നെ തകര്‍ത്തു കളയുകയുമാണു ചെയ്യുന്നത്. എങ്കിലും തുടരെ മിസൈലുകള്‍ വരുമ്പോള്‍ ഇതു നൂറുശതമാനവും ഫലപ്രദമാകുമെന്നു കരുതാനാവില്ലത്രേ. കഴിഞ്ഞ ദിവസം ഒരു മലയാളി നഴ്സ് ജോലി ചെയ്തിരുന്ന വീടിന്റെ വളപ്പിലേക്കു മിസൈല്‍ വന്നു പതിച്ചു. വീട്ടുവളപ്പില്‍ പാര്‍ക്കു ചെയ്തിരുന്ന കാര്‍ ഈ ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായി. ഇതോടെയാണു മലയാളികള്‍ കൂടുതല്‍ ആശങ്കയിലായത്. സ്ഥാപനങ്ങളും കടകളും മിക്കതും അടഞ്ഞുകിടക്കുകയാണ്.

പോരാട്ടം രൂക്ഷമായാല്‍ നാട്ടിലേക്കു മടങ്ങേണ്ടി വരുമെന്നാണ് ഇവരുടെ ആശങ്ക. എന്നാല്‍, ഇസ്രയേലിലെ വീസാ നിയമപ്രകാരം ഇങ്ങനെ അവധിയെടുത്തു പോന്നാല്‍ പിന്നീടു തിരികെ വന്നു ജോലിയില്‍ കയറാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നും ഇവര്‍ പറയുന്നു. പലരും ലക്ഷങ്ങള്‍ മുടക്കിയാണു ജോലിക്കെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണു പലരും. സംഘര്‍ഷത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ നാട്ടിലെ ബന്ധുക്കളില്‍ പലരും ഇവരുമായി ബന്ധപ്പെടുന്നുണ്ട്.


മൂന്നര കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
ഷൂ​ട്ടിം​ഗി​നി​ടെ ഷൂ​ട്ടിം​ഗ്; ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ൻ വെ​ടി​യേ​റ്റു​മ​രി​ച്ചു
കൊടുങ്കാറ്റും പേമാരിയും; ജോർജിയയിൽ മരണം 18 ആയി
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍: ന​ദാ​ൽ ക്വാ​ർ​ട്ട​റി​ൽ
ഇന്ത്യയിലെ അഭിഭാഷകരിൽ 45 ശതമാനവും വ്യാജൻമാർ: ബാർ കൗണ്‍സിൽ
സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ബേ​ല ഭാ​ട്ടി​യ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി
കൊച്ചി മെട്രോ മാര്‍ച്ച് അവസാനത്തോടെ ഓടിത്തുടങ്ങുമെന്ന് ഇ.ശ്രീധരന്‍
ലക്ഷ്മി നായർക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏകപാർട്ടി സിപിഎം: എം.മുകുന്ദൻ
ക​ർ​ണാ​ട​ക​യി​ൽ നാ​ലു കാ​ലു​ക​ളു​മാ​യി അ​ദ്ഭു​ത ശി​ശു
റേഷൻ വിഹിതം പുനസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിക്ക് മോദിയുടെ ഉറപ്പ്
പ്ര​തി​ഷേ​ധം ഫ​ലം​ക​ണ്ടു; ഇ​നി ജെ​ല്ലി​ക്കെ​ട്ട് നി​യ​മ​വി​ധേ​യം
ട്വ​ന്‍റി20: അ​ശ്വി​നും ജ​ഡേ​ജ​യ്ക്കും വി​ശ്ര​മം
ഗാംബിയ: യഹിയ ജമ്മാഹ് നാടുവിട്ടത് ഖജനാവ് കൊള്ളയടിച്ച്
ജെ​ല്ലി​ക്കെ​ട്ട് സ​മ​ര​ത്തി​നെ​തി​രേ പോ​ലീ​സ് ന​ട​പ​ടി എ​ന്തി​നെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി
ബജറ്റ് നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ക​ൽ​ക്ക​രി അ​ഴി​മ​തി: സി​ബി​ഐ മു​ൻ ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
ജെല്ലിക്കെട്ട് പ്രതിഷേധം: പോലീസ് സ്റ്റേഷൻ കത്തിച്ച 25 പേർ അറസ്റ്റിൽ
കോഴിക്കോട്ട് പ്രസവ ചികിത്സയ്ക്ക് കൈക്കൂലി വാങ്ങിയ ഡോക്ടർ അറസ്റ്റിൽ
വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും: എം.എം. മണി
ജോ വിൽഫ്രഡ് സോംഗയ്ക്ക് ബോൾ ഗേളിന്‍റെ ഹൃദയസ്പർശിയായ കത്ത്
ഗ്യാസ് ടാങ്കറിനു സമീപത്തെ കുറ്റിക്കാടിനു തീപിടിച്ചു; ആളുകളെ ഒഴിപ്പിച്ചു
പാട്ടു പാടിയില്ല; റെയിൽവേ വനിതാ ക്ലാർക്കിനെ സ്ഥലം മാറ്റി
ഐ​എ​സി​ന്‍റെ കേ​ര​ള പ​തി​പ്പാ​യി സി​പി​എം മാ​റി​യെ​ന്ന് ബി​ജെ​പി
ക്രൈ​സ്റ്റ്ച​ർ​ച്ച് ടെ​സ്റ്റി​ലും ബം​ഗ്ലാ​ദേ​ശ് തോ​റ്റു
റേഷൻ വിഹിതം: കേരളത്തിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി
കാഞ്ഞിരപ്പള്ളിയിൽ വേസ്റ്റിനു തീപിടിച്ചു; മൂന്നു വിദ്യാർഥികൾ ആശുപത്രിയിൽ
കള്ളനോട്ടുകളുടെ പ്രചാരണം ഇല്ലാതായെന്ന് അനിൽ ബോകിൽ
സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച പണിമുടക്കും
ജെല്ലിക്കെട്ട്: ചെന്നൈയിൽ പോലീസ് സ്റ്റേഷനു തീയിട്ടു
വയലാർ രക്തസാക്ഷി മണ്ഡപത്തിനു നേരെ ആക്രമണം
സ്വ​ർ​ണ വി​ല മു​ന്നോ​ട്ട്
ജെല്ലിക്കെട്ട് ബിൽ: ഡിഎംകെ നിയമസഭ ബഹിഷ്കരിച്ചു
വിദ്യാർഥി രാഷ്ട്രീയം ആവശ്യം: എ.കെ. ആന്‍റണി
മെക്സിക്കോയിൽ 12 മൃതദേഹങ്ങൾ കണ്ടെത്തി
സിപിഐഎംഎൽ നേതാവിനെ കാണാതായതായി പരാതി
ഉദയംപേരൂർ ഐഒസി പ്ലാന്‍റിൽ മിന്നൽ പണിമുടക്ക്
ജോർജിയയിൽ കൊടുങ്കാറ്റിലും മഴയിലും 14 മരണം
കണ്ണൂരിൽ സിപിഎം ഓഫീസിനും പ്രവർത്തകന്‍റെ വീടിനും നേരെ ബോംബേറ്
ജെല്ലിക്കെട്ട്: മറീന ബീച്ചിൽ സമരക്കാരെ ഒഴിപ്പിക്കാൻ പോലീസ് ശ്രമം
ബേസ്ബോൾ താരങ്ങൾ വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ചു
ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങ് ടിവിയിൽ വീക്ഷിച്ചത് 3.1 കോടി ആളുകൾ
കിഴക്കൻ ജറുസലേമിൽ ഇസ്രയേൽ നൂറിലധികം വീടുകൾ നിർമിക്കും
ചൈന യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തു
ഉത്തരാഖണ്ഡിൽ 63 സ്ഥാനാർഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.