ബാല്‍ താക്കറയെ അനുസ്മരിച്ച് സിനിമാലോകവും
Saturday, November 17, 2012 11:30 AM IST
ന്യൂഡല്‍ഹി: അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയ്ക്ക് സിനിമാ ലോകത്തു നിന്നും അനുശോചന പ്രവാഹം. തമിഴ് സൂപ്പര്‍ സ്റാര്‍ രജനികാന്ത്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ലതാ മങ്കേഷ്കര്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

താക്കറെ തനിക്ക് പിതാവിന് തുല്യനായിരുന്നുവെന്ന് സൂപ്പര്‍ സ്റാര്‍ രജനികാന്ത് പറഞ്ഞു. താക്കറെയുടെ കുടുംബത്തിന്റെ ദുഖത്തില്‍ താനും പങ്കുചേരുന്നുവെന്നും രജനികാന്ത് പറഞ്ഞു. താക്കറെയുടെ മരണത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനും അനുശോചനം രേഖപ്പെടുത്തി.