ഗുജറാത്തില്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
Saturday, November 17, 2012 12:21 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടില്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. സുമിത പ്രകാശ് ജഥാനി (30), മക്കളായ ചന്ദ്രേഷ് (8), മിഥുല്‍ (5), റിങ്കു (7) എന്നിവരാണ് മരിച്ചത്. മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതയുമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സംശയം. സുമിതയുടെ ഭര്‍ത്താവ് പ്രകാശ് റിക്ഷാ ഡ്രൈവറാണ്. ഭര്‍ത്താവ് വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് സുമിത മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.