ലൈഫ് ഓഫ് പൈ സിനിമയിലെ ബോട്ടിന് ലേലവില 21 ലക്ഷം രൂപ
Saturday, November 17, 2012 2:25 PM IST
ലോസ് ആഞ്ചല്‍സ്: ഉടന്‍ റിലീസാകുന്ന ഹോളിവുഡ് സിനിമ ലൈഫ് ഓഫ് പൈയില്‍ താരമായ ബോട്ടിനു ലേലത്തുക നിശ്ചയിച്ചത് 21,00,000 രൂപ. കപ്പലപകടത്തില്‍പ്പെടുന്ന ഒരു ഇന്ത്യന്‍ കുട്ടിയുടേയും അവന്റെ സഹചാരിയായ കടുവയുടെയും കഥ പറയുന്നതാണ് ഈ സിനിമ. സിനിമയ്ക്കായി ഉപയോഗിച്ച ബോട്ട് 1920 കളിലും മറ്റും ഉപയോഗിച്ചിരുന്നതിനു സമാനമാണ്.

21ന് റിലീസാകുമെന്നു കരുതുന്ന സിനിമയുടെ കഥ യാന്‍ മാര്‍ട്ടെലിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ളതാണ്. ആംഗ്ലീ സംവിധാനം ചെയ്ത സിനിമയില്‍ പുത്തന്‍താരമായ സൂരജ് ശര്‍മയാണു നായകന്‍. ആംഗ്ലീയുടെ ഒപ്പോടു കൂടിയ പോസ്ററുകള്‍, വിവിധതരം സാരികള്‍, മറ്റു സാധനങ്ങള്‍ തുടങ്ങിയവയും ലേലത്തിനു വച്ചിട്ടുണ്ട്.