സിറിയയില്‍ പോരാട്ടം തുടരുന്നു
Saturday, November 17, 2012 3:24 PM IST
ഡമാസ്കസ്: സിറിയയില്‍ പട്ടാളവും വിമതരും തമ്മിലുള്ള പോരാട്ടം തുടരുന്നു. ഏറ്റുമുട്ടലില്‍ ആലപ്പോ നഗരത്തില്‍ രണ്ടും ദയര്‍ എസ്സോറില്‍ ഒന്നും വിമതര്‍ കൊല്ലപ്പെട്ടു. നഗരത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് പട്ടാളം ഷെല്ലാക്രമണം നടത്തി. വെള്ളിയാഴ്ച രാജ്യത്തുടനീളം 106 പേരാണ് അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 42 പേര്‍ പട്ടാളക്കാരും 42 സിവിലിയന്‍മാരും 22 വിമതരും ഉള്‍പ്പെടുന്നു.