രഞ്ജി: കേരളം 264ന് പുറത്ത്
Sunday, November 18, 2012 5:38 AM IST
പെരിന്തല്‍മണ്ണ: അസമിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഒന്നാം ഇന്നിംഗ്സില്‍ 264 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗ് തുടങ്ങിയ അസാം രണ്ടാംദിനം ചായക്ക് പിരിയുമ്പോള്‍ 73/4 എന്ന നിലയിലാണ്. പല്ലവ്കുമാര്‍ ദാസ് (0), അമിത് സിന്‍ഹ (11), ഹൊകയ്തൊ ഷിമോമി (4), ഗോകുല്‍ ശര്‍മ (7) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി അന്‍താഫ് രണ്ടും സോണി ചെറുവത്തൂര്‍ ഒരു വിക്കറ്റും നേടി.

211/5 എന്ന നിലയില്‍ രണ്ടാംദിനം തുടങ്ങിയ കേരളത്തിന് രണ്ടാംദിനം 53 റണ്‍സ് മാത്രമാണ് നേടാനായത്. കേരളത്തിന് വേണ്ടി അഭിഷേക് ഹെഗ്ഡേ (46), വി.എ.ജഗദീഷ് (40), രോഹന്‍ പ്രേം (36) റോബര്‍ട്ട് ഫെര്‍ണാണ്ടസ് (39) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി.