ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്ന് ചെന്നിത്തല
Sunday, November 18, 2012 7:17 AM IST
തിരുവനന്തപുരം: യുഡിഎഫ് മുന്നണി ഭരണ സംവിധാനമായതിനാല്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. എന്നാല്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്ന യാതൊരു നടപടികളും നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. മുന്നണി രാഷ്ട്രീയമായതിനാല്‍ ഘടകകക്ഷികളെ യോജിപ്പിച്ച് പോകേണ്ടിവരും. എന്നാല്‍ പാര്‍ട്ടിയുടെ ശക്തി ക്ഷയിപ്പിക്കുന്ന ഒരു നീക്കവും ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.